തിരുവനന്തപുരം: (www.kvartha.com) കിടപ്പുരോഗിയായ യുവാവിനെ കുത്തിക്കൊന്നതിന് വെറ്ററിനറി ഡോക്ടറായ സഹോദരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ്.
വര്‍ക്കല മേല്‍വെട്ടൂരിലില്‍ സന്ദീപാണ് (47) കൊല്ലപ്പെട്ടത്. സന്തോഷി (49)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പാങ്ങോട് മിലിറ്ററി ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സന്ദീപ് നാലു വര്‍ഷം മുന്‍പാണ് രോഗം വന്ന് കിടപ്പിലായത്. ഔട്ഹൗസിലാണ് സന്ദീപിനെ തമാസിപ്പിച്ചിരുന്നത്. സന്ദീപിനെ നേക്കാനായി സത്യദാസ് എന്ന സഹായിയെയും ചുമതലപ്പെടുത്തിയിരുന്നു.
ശനിയാഴ്ച പുലര്‍ചെയോടെ സന്തോഷ് സന്ദീപിനെ താമസിപ്പിച്ചിരുന്ന മുറിയില്‍ അതിക്രമിച്ച് കയറുകയും സന്ദീപിന് ഭക്ഷണം നല്‍കിയിരുന്ന ട്യൂബ് വലിച്ചൂരിയ ശേഷം നെഞ്ചില്‍ കത്തി കുത്തിയിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഈ വിവരം സത്യദാസാണ് പൊലീസിനെ വിവരം അറിയിച്ചത്.
സന്ദീപ് അവിവാഹിതനാണ്. കട്ടപ്പനയില്‍ ജോലി ചെയ്യുകയായിരുന്ന സന്തോഷിനെ മദ്യപിച്ചു ജോലിക്കെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കൃത്യം ചെയ്യുന്ന സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.