തിരുവനന്തപുരം: കിഫ്ബി സാമ്പത്തികഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. കേസിനെ നിയമപരമായി നേരിടാനാണ് തിരുമാനം എന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി ഇഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും.
കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം. ചോദ്യം ചെയ്യലിനായി 11ന് ഹാജരാകാനാണ് തോമസ് ഐസകിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇഡിയുടെ ചോദ്യം ചെയ്യലിനു വിധേയനാകാനായി ഹാജരാകേണ്ട എന്നാണ് നിലവിലെ തീരുമാനം. പകരം തന്റെ നിലപാട് വിശദീകരിച്ച് വിശദമായ മറുപടിക്കത്ത് തോമസ് ഐസക് ഇഡിക്കു നല്‍കും.