തിരുവനന്തപുരം: പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവ സിനിമയ്ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷന്. ഷാജി കൈലാസിനും, സുപ്രിയ മേനോനും, ലിസ്റ്റിന് സ്റ്റീഫനും കമ്മീഷന് നോട്ടീസ് അയച്ചു.
മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്നായിരുന്നു പരാമര്‍ശം.
കടുവയിലെ ഡയലോഗില്‍ പ്രതികരണവുമായി ഡോക്ടര്‍ ഫാത്തിമ അസ്ലയും രംഗത്തെത്തിയിരുന്നു. നമ്മള് ചെയ്തു കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിള്‍ഡ് കുട്ടികള്‍ ജനിക്കുന്നത് എന്ന് അര്‍ത്ഥം വരുന്ന ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നത്. ഈ ഡയലോഗ് കേട്ടപ്പോള്‍ സങ്കടമായെന്നും ഉമ്മച്ചിയോ അപ്പയോ അല്ലെങ്കില്‍ അവരെ പോലുള്ള ഏതെങ്കിലും മാതാപിതാക്കള്‍ ഇത് പോലുള്ള കുത്ത് വാക്കുകള്‍ കേട്ടിട്ടുണ്ടാവുമോ എന്ന് ഓര്‍ത്ത് പേടി തോന്നിയെന്നുമാണ് ഫാത്തിമയുടെ കുറിപ്പ്.