മേല്‍പറമ്ബ്: നമ്ബര്‍ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ച് വന്ന് ഒറ്റയ്ക്ക് കാണുന്ന സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന മോഷ്ടാവിനെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണവുമായി മേല്‍പറമ്ബ് പൊലീസ്.സ്റ്റേഷന് പരിധിയില്‍ ഇതുസംബന്ധിച്ച് പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിന് നമ്ബര്‍ ഇല്ലാത്തതും ഹെല്‍മറ്റ് ധരിക്കുന്നത് മൂലം മുഖം തിരിച്ചറിയാനാവാത്തതും പൊലീസിന് വെല്ലുവിളിയാണ്.
അതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള മോഷ്ടാവിന്റേതെന്ന് കരുതുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ജൂപിറ്റര്‍ സ്കൂടര്‍ ആണ് ഇയാള്‍ ഓടിക്കുന്നത്. ഫോടോയില് കാണുന്ന ആളെയോ വാഹനമോ തിരിച്ചറിയുവാന്‍ സാധിക്കുന്ന എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ 04994284100, അല്ലെങ്കില്‍ 9497947276 (സിഐ), 9497980939 (എസ്ഐ) എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.