തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് സഞ്ചരിക്കാന്‍ ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സ് ശബരീനാഥന്.
ഇങ്ങനെ പോയാല്‍ സൂപ്പര്‍ സ്റ്റാറുകള്‍ വരെ മുഖ്യന്റെ മുന്പില് തോറ്റു പോകുമെന്നാണ് ശബരീനാഥന് പ്രതികരിച്ചത്.
‘മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡല്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ല്‍. എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാര്‍ണിവല്‍ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്. ഇതെല്ലാം അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ ചിലവ് വെറും Rs 88,69,841 മാത്രം’, ശബരീനാഥന് ഫേസ്ബുക്കില്‍ പ്രതികരിച്ചു.
കെ.എസ്.ആ.ര്‍ടി.സി ശമ്ബളം കൊടുത്തില്ലെങ്കില്‍ എന്താ?പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാല്‍ എന്താ? വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഇല്ലെങ്കില്‍ എന്താ, പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താല്‍ മതിയല്ലോ. എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ സിഎമ്മിന്റെ മുന്നില്‍ തോറ്റു പോകുമല്ലോ, അതു മതി’, ശബരീനാഥന് കുറിച്ചു.