ഹരാരേ : രണ്ടാം ഏകദിനത്തിലെ മികച്ച പ്രകടനത്തിലൂടെ കരിയറില്‍ ആദ്യമായി മാന്‍ ഒഫ് ദമാച്ചായ മലയാളി താരം സഞ്ജു സാംസണ് മത്സരശേഷവും കാണികളുടെ ഹൃദയം കവര്‍ന്നു.
കാന്‍സറിനോട് പൊരുതുന്ന കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് രണ്ടാം ഏകദിനം സമര്‍പ്പിച്ചിരുന്നത്. കാന്‍സറിനോടു പൊരുതുന്ന തക്കുന്‍ഡ എന്ന ആറു വയസുകാരന് രണ്ടാം ഏകദിനത്തില്‍ ഉപയോഗിച്ച് പന്ത് സമ്മാനിക്കാന്‍ സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു.ഹൃദയസ്പര്‍ശിയായ അനുഭവത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് കുഞ്ഞു തക്കുന്‍ഡയ്ക്ക് പന്തില്‍ ഒപ്പിട്ട് നല്‍കിയതിനു ശേഷം സഞ്ജു പ്രതികരിച്ചു. കൈകൂപ്പി തക്കുന്‍ഡ സഞ്ജുവിനോട് നന്ദി പറയുന്ന രംഗവും സമൂഹമാധ്യമങ്ങളില്‍ വൈറലായി. സിംബാബ്വെ താരങ്ങള്‍ ഒപ്പിട്ട ജേഴ്സിയും 500 ഡോളറും സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് തക്കുന്‍ഡയ്ക്ക് സമ്മാനിക്കുകയും ചെയ്തു.