ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ഥാര്‍ ലേലത്തില്‍ സ്വന്തമാക്കിയ പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാറിന് കൈമാറി.
43 ലക്ഷം രൂപക്കാണ് മലപ്പുറം അങ്ങാടിപ്പുറം കുന്നത്ത് വീട്ടില്‍ വിഘ്നേഷ് വാഹനം സ്വന്തമാക്കിയത്.
ജൂണ്‍ ആറിനായിരുന്നു ലേലം. തിങ്കളാഴ്ച രാവിലെ ദേവസ്വം വാഹനം കൈമാറി. വിഘ്നേഷിന്റെ പിതാവ് വിജയകുമാറും മാതാവ് ഗീതയും ദേവസ്വം ഓഫിസിലെത്തി വാഹനം സ്വീകരിച്ചു.
കിഴക്കേനടയില്‍ സത്രം ഗേറ്റിലെത്തിച്ച് പൂജ നടത്തിയശേഷം നാട്ടിലേക്ക് കൊണ്ടുപോയി. വാഹനം ആദ്യം ലേലം ചെയ്തപ്പോള്‍ എറണാകുളം സ്വദേശി അമല്‍ മുഹമ്മദാണ് 15.10 ലക്ഷം രൂപക്ക് ലേലം കൊണ്ടത്. ഇതിനെതിരെ ഹിന്ദു സേവ സമാജം ഹൈകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് പുനര്‍ലേലം നടത്തിയത്.