കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട പട്ടിക സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
ഗവര്‍ണര്‍ നിയമത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമന കാര്യത്തില്‍ ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറിയ സംഭവം ചരിത്രത്തില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ഒരാളുടെ നിയമന പ്രശ്‌നം മാത്രമായി കാണാനാകില്ലെന്നും തെറ്റുണ്ടെങ്കില്‍ യൂണിവേഴ്‌സിറ്റിയോട് നടപടി എടുക്കാന്‍ പറയുകയാണ് വേണ്ടതെന്നും എംവി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയക്കാരന്റെ ഭാര്യ ആയത് കൊണ്ട് അര്‍ഹിച്ച നിയമനം നല്‍കില്ലെന്ന് നിലപാടെടുക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ ഇടപെടാനാകും? ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നതാണ് ഇപ്പഴത്തെ പ്രശ്‌നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല ചട്ട പ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാളെന്ന് വിസി പറഞ്ഞു.
പ്രിയ വ!ര്‍ഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ റാങ്ക് പട്ടിക മരവിപ്പിച്ചത്. വിസി അടക്കമുള്ള ബന്ധപ്പെട്ടവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റിയുടെ പരാതി കണക്കിലെടുത്താണ് കടുത്ത നടപടി.