പാരീസ്:ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനിവല് മാക്രോണിന് കനത്ത തിരിച്ചടി. ഇടതുപക്ഷത്തിന്റേയും തീവ്ര വലതുപക്ഷത്തിന്റേയും നീക്കത്തില്‍ ഫ്രഞ്ച് ദേശീയ അസംബ്ലിയില്‍ മാക്രോണിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.577 അംഗങ്ങളുള്ള ഫ്രഞ്ച് അസംബ്ലിയില്‍ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
മാക്രോണിന്റെ മധ്യപക്ഷ പാര്‍ട്ടി 200 മുതല്‍ 260 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മാക്രോണിന് മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അധികാരം നഷ്ടപ്പെട്ടേക്കും.
മുതിര് ഇടതുപക്ഷന നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണിന്റെ പിന്നില്‍ ഐക്യപ്പെട്ട വിശാല ഇടതുപക്ഷ സഖ്യം ഏറ്റവും പ്രമുഖ പ്രതിപക്ഷമായി മാറും. അവര്‍ക്ക് 89 നിയമസഭാംഗങ്ങളാണുള്ളത്.ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയര്‍ ഈ ഫലത്തെ ‘ജനാധിപത്യ ഞെട്ടല്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.