കൊല്‍ക്കത്ത: കോഴ ഇടപാടില്‍ അറസ്റ്റിലായ പശ്ചിമ ബംഗാളിലെ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്ത് അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു ഫ്‌ലാറ്റിലും ഇ ഡി റെയ്ഡ് നടത്തി. പരിശോധനയില്‍ ഇരുപത്തിയൊന്‍പത് കോടിയിലേറെ രൂപയാണ് കണ്ടെത്തിയത്.
പതിനഞ്ച് ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ഇതുവരെ അമ്പത് കോടിയോളം രൂപ പിടികൂടി. നേരത്തെ അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്തു. തന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത തുക പാര്‍ത്ഥയുടേതാണെന്ന് അര്‍പ്പിത വെളിപ്പെടുത്തിയിരുന്നു.
ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനധികൃതമായി റിക്രൂട്ട്മെന്റ് നടത്തി കോടികള്‍ തട്ടിയെന്നതാണ് വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരായ കേസ്. അഴിമതി നടന്നതായി കരുതപ്പെടുന്ന സമയത്ത് പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു.