ഡല്‍ഹി: ഡല്‍ഹിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍. ദീപാവലി രാത്രിയില്‍ ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായു ഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നു.
ദേശീയ തലസ്ഥാനത്തെയും നോയിഡയിലെയും ജനങ്ങള്‍ നിരവധി പ്രദേശങ്ങളില്‍ പടക്ക നിരോധനം ലംഘിച്ചത് മലിനീകരണ തോത് ഉയരാന്‍ കാരണമായി. തിങ്കളാഴ്ച രാത്രി വൈകി ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 323 ആയിരുന്നു. നോയിഡയിലെ എ ക്യു ഐ 342 ആയിരുന്നു. രണ്ട് നഗരങ്ങളിലും പല പ്രദേശങ്ങളിലും നേരിയ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു.
പൂജ്യത്തിനും 50 നും ഇടയിലുള്ള എയര്‍ ഇന്‍ഡക്സ് ക്വാളിറ്റി നല്ലതും 51-100 തൃപ്തികരവും 101-200 മിതമായതും 201-300 മോശവും 301-400 വളരെ മോശവും 401-500 ഗുരുതരവുമാണ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പടക്കങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പന, പൊട്ടിക്കല്‍ എന്നിവ നിരോധിച്ചിരുന്നു. നിരോധനം ലംഘിക്കുന്നവര്‍ക്ക് പിഴയും ആറ് മാസം തടവും ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പലയിടത്തും പടക്കങ്ങള്‍ വില്‍പ്പന നടത്തുകയും പൊട്ടിക്കുകയും ചെയ്തു.
: Delhi’s Air Quality: ദീപാവലിക്ക് ഒരു ദിനം മാത്രം ബാക്കി, ഡല്‍ഹിയിലെ വായുഗുണനിലവാരം മോശം; ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെങ്ങനെ?
പ്രതികൂല കാലാവസ്ഥ, പടക്കം പൊട്ടിക്കുന്നത്, വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് എന്നിവ കാരണം തിങ്കളാഴ്ച ഡല്‍ഹിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് (298) താഴ്ന്നിരുന്നു. ഞായറാഴ്ച ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 259 ആയിരുന്നു. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ഏരിയയില്‍, ദീപാവലി രാത്രിയില്‍, എ ക്യു ഐ ഏറ്റവും മോശമായി 377 ആയിരുന്നു. നോയിഡയിലെ സെക്ടര്‍ 116 ല്‍, എ ക്യു ഐ 322. ഗുരുഗ്രാമില്‍, ഇന്നലെ രാത്രി ഒമ്ബത് മണിയോടെ, എ ക്യു ഐ 346 ആയിരുന്നു.