കോയമ്ബത്തൂര്‍: 100ഓളം അജ്ഞാത മൃതദേഹങ്ങള്‍ക്ക് അന്ത്യയാത്രയൊരുക്കി തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥ. മേട്ടുപാളയം സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ എം.
അമിനയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു എന്‍.ജി.ഒയുടെ സഹായത്തോടെ അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നത്.
മേട്ടുപാളയം പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നതെങ്കിലും നഗരത്തിലെ അജ്ഞാത മൃതദേഹങ്ങളെല്ലാം ഇവര്‍ മുന്‍കൈയെടുത്ത് സംസ്കരിക്കാറുണ്ട്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം നിയമപരമായ എല്ലാകാര്യങ്ങളും പൂര്‍ത്തിയാക്കിയാണ് മൃതദേഹങ്ങളുടെ സംസ്കാര ചടങ്ങുകള്‍ നടത്തുകയെന്ന് അമിന പറഞ്ഞു. കോവിഡുകാലത്തും ഭയമേതുമില്ലാതെ ഇത്തരത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്നു.
ജീവ ശാന്തി ഫൗണ്ടേഷനാണ് അമിനക്ക് അജ്ഞാത മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സഹായം നല്‍കുന്നത്. താന്‍ പൊലീസ് സ്റ്റേഷനില്‍ ചെലവഴിച്ചതിനേക്കാളും കൂടുതല്‍ സമയം മേട്ടുപാളയം, കോയമ്ബത്തൂര്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് ചെലവഴിച്ചതെന്ന് അമിന പറയുന്നു. സ്വന്തം ശമ്ബളത്തില്‍ നിന്ന് തന്നെയാണ് മൃതദേഹം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നത്. നേരത്തെ തമിഴ്നാട് ഡി.ജി.പി ശൈലേന്ദ്ര വനിത ഉദ്യോഗസ്ഥയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അമിനയുടെ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് 5000 രൂപയും സര്‍ട്ടിഫിക്കറ്റും ഡി.ജി.പി സമ്മാനിക്കുകയും ചെയ്തിരുന്നു.