തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സിപിഐഎം നേതാക്കള്‍ അധിക്ഷേിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.
മുരളീധരന് ആവശ്യപ്പെട്ടു. ഈ നിലപാട് അവസാനിപ്പിക്കേണ്ടതാണ്. ഗവര്‍ണറെ വേട്ടയാടുന്ന സമീപനം ശരിയല്ല. പദവിയില്‍ അര്‍പിതമായ ചുമതലയാണ് അദ്ദേഹം വഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കാപ്പയ്ക്കുള്ള ശുപാര്‍ശ ഇടത്, വലത് കുടുംബ പ്രശ്നമാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. വിഴിഞ്ഞം സമരത്തില്‍ അനുനയം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ തയ്യാറാകണം. സമരത്തില്‍ ബാഹ്യ ശക്തികള്‍ പ്രവര്‍ത്തിച്ചുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.