കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന അര്‍ഷാദിനായി അന്വേഷണം തുടരുന്നു.
അര്‍ഷാദിന്റെ ഫോണ്‍ ഇന്നലെ വൈകിട്ടാണ് സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം പുറത്തറിഞ്ഞതോടെയായിരുന്നു ഫോണ്‍ സ്വിച്ച് ഓഫ് ആയത്.
തേഞ്ഞിപ്പലത്തിന് സമീപമാണ് ഫോണ്‍ ഓഫായതെന്നും പൊലീസ് അറിയിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെയാണ് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.