ഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 130 പഞ്ചായത്ത് സീറ്റുകളില്‍ 102 സീറ്റുകളും എതിരില്ലാതെ നേടി ബിജെപി.
എതിരില്ലാതെ നേടിയ വിജയത്തിന് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മുഖ്യമന്ത്രി പ്രേമ ഖണ്ഡു പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നന്ദി അറിയിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തിരഞ്ഞടുത്തതിന് എല്ലാ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. തവാങ്, വെസ്റ്റ് കമേങ്, അപ്പര്‍ സുബന്‍സിരി, സിയാങ്, തിരാപ്പ് എന്നിവയുള്‍പ്പെടെ 14 ജില്ലകളിലെ എല്ലാ ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ബിജെപി മികച്ച വിജയം നേടി.
അതേസമയം, 130 പഞ്ചായത്ത് സീറ്റുകളിലേക്കും ഒരു ജില്ലാ പരിഷത്ത് മണ്ഡലത്തിലേക്കും ജൂലൈ 12നാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 14 സീറ്റുകളില്‍ കോണ്‍ഗ്രസ്, എന്‍പിപി, സ്വതന്ത്രര്‍ എന്നിവര്‍ എതിരില്ലാതെ ഉറപ്പിച്ചു. ബാക്കിയുള്ള 16 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ 12ന് നടക്കും. ജൂലൈ 16 നാണ് ഫല പ്രഖ്യാപനം.