ന്യൂഡല്‍ഹി: ബിജെപി ദേശീയത വില്ക്കാന് ശ്രമിക്കുന്നതായി രാഹുല്‍ ഗാന്ധി എംപി. രാജ്യത്തെ ദരിദ്രരായ റേഷന്‍ കാര്‍ഡ് ഉടമകളെ ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംപിയുടെ വിമര്‍ശനം. ദേശീയ പതാക അഭിമാനമാണെന്നും രാജ്യത്തെ ഓരോ പൗരന്റേയും ഹൃദയത്തിലാണ് പതാകയെന്നും അദ്ദേഹം പറഞ്ഞു.
‘ദേശീയത വില്‍ക്കാനാകില്ല. റേഷന്‍ വാങ്ങാനെത്തുന്നവരോട് പതാക വാങ്ങാന്‍ 20 രൂപ ആവശ്യപ്പെടുന്നതും അപമാനകരമാണ്. ഈ നടപടിയിലൂടെ ബിജെപി സര്‍ക്കാര്‍ സാധാരണക്കാരന്റെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്.’ രാഹുല്‍ ഗാന്ധി പറഞ്ഞു. റേഷന്‍ ഷോപ്പ് ഉടമകള്‍ പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.