MORE

    മോശം കാലാവസ്ഥ; അമര്‍നാഥ് തീര്‍ഥാടന വിലക്ക് നീട്ടാന്‍ തീരുമാനം

    Date:

    ശ്രീനഗര്‍: മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ അമര്‍നാഥ് തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് നീട്ടാന്‍ തീരുമാനം.

    ഇതോടെ തീര്‍ഥാടനം ഉടന്‍ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ജമ്മുവില്‍ നിന്ന് 6000 പേരടങ്ങുന്ന സംഘം പുറപ്പെട്ടെങ്കിലും ബേസ് ക്യാംപിലേക്കു പോകാന്‍ ഇവരെ അനുവദിച്ചില്ല.

    അതേസമയം അമര്‍നാഥില്‍ ഉണ്ടായ ദുരന്തത്തില്‍ മരിച്ച ആളുകളുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഇനിയും കാണാതായ 40 പ്രദേശത്ത് നിന്നും കണ്ടെത്താനുണ്ട്. കൂടാതെ അമര്‍നാഥ് പാതയില്‍ കഴിഞ്ഞദിവസം കുടുങ്ങിപ്പോയ മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നുള്ള 63 തീര്‍ഥാടകരെ രക്ഷിച്ചു ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ എത്തിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

    ഈ വര്‍ഷത്തെ പത്താമത്തെ തീര്‍ഥാടക സംഘത്തില്‍ പെട്ടവര്‍ ആണ് അപകടം പെട്ടത്. ജൂണ്‍ 30ന് ആരംഭിച്ച തീര്‍ഥാടനത്തില്‍ ഇതിനകം ഒരുലക്ഷത്തിലേറെ പേര്‍ പങ്കെടുത്തെന്നാണ് കണക്ക്. ഓഗസ്റ്റ് 11ആം തീയതിയാണ് 43 ദിവസം നീളുന്ന തീര്‍ഥാടനം അവസാനിക്കുക.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....