സംഗീത സംവിധായകനുമായ ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള പ്രണയം സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഗായികയായ അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗോപി സുന്ദര്‍ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതാണ് വലിയ ചര്‍ച്ചകളിലേയ്ക്കും വിവാദങ്ങളിലേയ്ക്കുമെല്ലാം വഴി തുറന്നത്.
വിമര്‍ശകര്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നയാളാണ് ഗോപി സുന്ദര്‍. ഇരുവരുടെയും സ്വകാര്യ ജീവിതത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ രംഗത്തെത്തിയതോടെ വിമര്‍ശകര്‍ക്ക് ‘പുട്ടും മുട്ടക്കറിയും’ സമര്‍പ്പിച്ചാണ് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. അതേസമയം, അമൃത സുരേഷാകാട്ടെ പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ ശ്രമിക്കാറുണ്ട്.
ഇപ്പോള്‍ ഇതാ അമൃത സുരേഷിനൊപ്പമുള്ള പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ചുള്ള ഗാനത്തിന്റെ പ്രണയാതുരമായ വീഡിയോയാണ് ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
‘ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയും പിന്തുണയും ആവശ്യമാണ്! എല്ലാ ബഹുമാനങ്ങളോടും കൂടി പറയട്ടേ, എന്റെ സദാചാരക്കാരേ..ദയവുചെയ്ത് മാറിനില്‍ക്കൂ..ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല’. വീഡിയോയ്ക്ക് താഴെ ഗോപി സുന്ദര്‍ കുറിച്ചു.
2001ലാണ് ഗോപി സുന്ദറും പ്രിയയും വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. ഇതിനിടെയാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ ലിവിംഗ് ടുഗെതര്‍ റിലേഷന്‍ ആരംഭിച്ചത്. ഇപ്പോള്‍ അഭയയുമായുള്ള ബന്ധവും അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലായത്. നടന്‍ ബാലയാണ് അമൃതയുടെ മുന്‍ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുമുണ്ട്.