ലുധിയാനയില്‍ 9 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനും അമ്മാവനും അറസ്റ്റില്‍.
ഛണ്ഡിഗഡ് റോഡിലെ ‘ഇ.ഡബ്ല്യു.എസ്’ കോളനിയിലാണ് സംഭവം. കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ മൂന്ന് മാസമായി പ്രതികള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇരയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 60കാരനായ മുത്തച്ഛന് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും മുത്തച്ഛന് തന്നെ ബലാത്സംഗം ചെയ്യുന്നത് കണ്ടതിന് ശേഷം അമ്മാവനും തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. 28കാരനായ അമ്മാവന് വിവാഹമോചിതനാണ്.