എലോണ്‍ മസ്ക് ട്വിറ്ററില്‍ അവതരിപ്പിച്ച എട്ട് ഡോളര്‍ വെരിഫിക്കേഷന് സിസ്റ്റം വ്യാപകമായ ദുരുപയോഗത്തിലേക്ക് നയിക്കുമെന്ന വിമര്‍ശനം സത്യമായി.
ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്, മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, ടെസ്ല, ലോഖീദ് മാര്ട്ടിന് എന്നിവരുടെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ട്. എല്ലാ വ്യാജ അക്കൗണ്ടുകള്‍ക്കും ഇപ്പോള്‍ വെരിഫിക്കേഷന് ടിക്ക് ഉണ്ടെന്നതാണ് അപകടം.
യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് ശരിയായ വെരിഫിക്കേഷന് പ്രക്രിയയിലൂടെ ട്വിറ്റര്‍ ഇത്രയും വര്‍ഷങ്ങളായി സൗജന്യമായി നല്‍കിയിരുന്ന ഒരു ബാഡ്ജാണ് വെരിഫിക്കേഷന് ബ്ലൂ ടിക്ക്. എലോണ്‍ മസ്ക് ഇത് സൗജന്യമായി നല്‍കുന്നത് നിര്‍ത്തുകയും പ്രതിമാസം 8 ഡോളര്‍ നല്കാന് തയ്യാറുള്ള എല്ലാവര്ക്കും ലഭ്യമായ ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന് സിസ്റ്റം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കമ്ബനിക്ക് വലിയ തലവേദന ആയിരിക്കുകയാണ്.