പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘കടുവ’. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ 50 കോടിയിലധികം രൂപ നേടിയെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് പൃഥ്വിരാജ് തന്നെയാണ് വാര്‍ത്ത അറിയിച്ചിരിക്കുന്നത്.
ചിത്രം ഓഗസ്റ്റ് 4 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. അഭിനന്ദന് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിവേക് ഒബ്റോയ്, സംയുക്ത, സുധീര്‍ കരമന, ജനാര്ദ്ദനന്, സുരേഷ് കൃഷ്ണ, അര്ജുന് അശോകന്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് അഭിനേതാക്കള്‍.