MORE

    5ജി പ്രഖ്യാപന ചടങ്ങില്‍ പ്രധാനമന്ത്രിയ്ക്ക് സേവനങ്ങള്‍ വിവരിച്ചുനല്‍കിയത് ആകാശ് അംബാനി, ശ്രദ്ധയോടെ കേട്ടുനിന്ന് പിതാവ്

    Date:

    ന്യൂഡല്‍ഹി: രാജ്യം 5ജി യുഗത്തിലേയ്ക്ക് കടക്കുന്നു.ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തും.

    നാല് മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 5ജി സാങ്കേതിക വിദ്യ ലഭ്യമാവും. ന്യൂഡല്‍ഹി, മുംബയ്, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക.

    ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ വിവിധ ടെലികോം കമ്ബനികള്‍ പ്രധാനമന്ത്രിയ്ക്ക് 5ജി സേവനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിവരിച്ചുനല്‍കി. റിലയന്‍സ് ജിയോ മേധാവി മുകേഷ് അംബാനി, എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍, വോഡഫോണ്‍-ഐഡിയ മേധാവി രവീന്ദര്‍ ടക്കര്‍, കുമാര്‍ മംഗളം ബീര്‍ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പിതാവ് മുകേഷ് അംബാനിയുടെ സാന്നിദ്ധ്യത്തില്‍ റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനിയാണ് പ്രധാനമന്ത്രിയ്ക്ക് വിശദാംശങ്ങള്‍ വിവരിച്ചുനല്‍കിയത്. മറ്റ് കമ്ബനി പ്രതിനിധികളും 5ജിയുടെ ഉപയോഗവും പ്രയോജനവും സംബന്ധിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

    തടസമില്ലാത്ത കവറേജ്, ഉയര്‍ന്ന ഡേറ്റ നിരക്ക്, കുറഞ്ഞ നിര്‍ജീവത, വിശ്വസനീയമായ ആശയവിനിമയം, ഹൈ റെസലൂഷന്‍ വീഡിയോ സ്ട്രീമിംഗ് എന്നിവയാണ് 5ജി സാങ്കേതികവിദ്യ മുന്നോട്ടുവയ്ക്കുന്ന സേവനങ്ങള്‍.

    കഴിഞ്ഞ മാസം ജൂലായില്‍ നടന്ന 5ജി സ്‌പെക്‌ട്രം ലേലത്തില്‍ മുന്നില്‍ എത്തിയ റിലയന്‍സ് ജിയോ 88,000 കോടി രൂപയുടെ സ്പെക്‌ട്രം ആണ് സ്വന്തമാക്കിയത്. ദീപാവലിയോടെ ഡല്‍ഹി, കൊല്‍ക്കത്ത, മുംബയ്, ചെന്നൈ നഗരങ്ങളിലും 2023 ഡിസംബറോടെ രാജ്യത്തെമ്ബാടും ജിയോ 5ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.

    ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ പത്തു കോടി ആളുകള്‍ക്ക് 5 ജി സ്‌മാര്‍ട്ട് ഫോണുകള്‍ ഉണ്ടെന്നും 5ജി സേവനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ അവര്‍ കാത്തിരിക്കയാണെന്നും സ്വീഡിഷ് കമ്ബനിയായ എറിക്സണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സേവനം തുടങ്ങുന്നതോടെ 5ജി സ്‌മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന കുതിച്ചുയരും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....