ഗൂഡല്ലൂര്‍: 40 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഒളിപ്പിച്ച് കടത്തിയ മിനി ലോറിയുമായി മണ്ണാര്‍ക്കാട് സ്വദേശി സുധീര്‍ (43)പോലീസിന്റെ പിടിയില്‍.
ഗൂഡല്ലൂര്‍-മൈസൂരു ദേശീയപാത തുറപള്ളി ചെക്ക്പോസ്റ്റില്‍ ഡി.വൈ.എസ്.പി മഹേഷ്‌കുമാര്‍, സി.ഐ അരുള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മിനി ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ബിസ്കറ്റ് പെട്ടികള്‍ക്കിടയില്‍ ചാക്കുകളില്‍ നിറച്ച ഹാന്‍സ് പുകയില പാക്കറ്റുകള്‍ ഒളിപ്പിച്ച വാഹനവം പിടികൂടിയത്. നിരോധിത പുകയില40 ലക്ഷം രൂപ വിലമതിക്കുമെന്ന് ഡി.വൈ.എസ്.പി മഹേഷ് കുമാര്‍ വ്യക്തമാക്കി.