തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം നേരിടുന്ന ബോളിവുഡിന് ആശ്വാസമാവുന്നു ബ്രഹ്മാസ്ത്ര. ആഗോള തലത്തില്‍ 300 കോടി കടന്നുവെന്ന് സംവിധായകന് അയാന് മുഖര്‍ജി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
റിലീസ് ചെയ്തു രണ്ടു ദിവസത്തിനുള്ളില്‍ നൂറുകോടി ക്ളബില്‍ ചിത്രം ഇടംനേടിയിരുന്നു.രണ്ടാം ദിനത്തില്‍ ബ്രഹ്മാസ്ത്രയുടെ ഹിന്ദി പതിപ്പ് ഇന്ത്യന്‍ ബോക്സ് ഒാഫീസില്‍നിന്ന് 35.50 കോടിയാണ് നേടിയത്. മറ്റ് പ്രാദേശിക ഭാഷകളില്‍നിന്ന് അഞ്ചുകോടിയും. ആദ്യദിവസം നേടിയത് 75 കോടി രൂപയാണ്. ആലിയഭട്ടും രണ്‍ബീര്‍ കപൂറും നായികയും നായകനുമായി അഭിനയിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്, നാഗാര്‍ജുന, മൗനി റോയ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.