അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും 21,000 കോടിരൂപ വിലവരുന്ന ഹിറോയിന്‍ പിടികൂടിയ സംഭവത്തില്‍, അറസ്റ്റിലായ പ്രതികളെ പത്തുദിവസത്തേക്ക് ദേശീയ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു.
അഫ്ഗാന് സ്വദേശി റഹ്മത്തുള്ളയെയും ഇഷ്വിന്ദര്‍ സിംഗ്, ജസ്ബിര്‍ സിംഗ് എന്നിവരെയുമാണ് എന്‍ഐഎയുടെ കസ്റ്റഡിയില്‍വിട്ടത്. ഡല്‍ഹിയില്‍ നിന്ന് പിടികൂടിയ പ്രതികളെ എന്‍ഐഎ സംഘം അഹമ്മദാബാദിലെ പ്രത്യേകകോടതിയില്‍ ഹാജരാക്കുകയായിരുന്നു. 2001 സെപ്റ്റംബറില്‍ കച്ച് ജില്ലയിലുള്ള തുറമുഖത്തുനിന്നും മയക്കുമരുന്നു പിടിച്ചെടുത്ത സംഭവത്തില്‍ ഇതുവരെ 24 പ്രതികളെ പിടികൂടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ നിന്ന് ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖംവഴിയാണ് മയക്കുമരുന്ന് കടത്തിയത്. മുന്‍പും സമാനമായ രീതിയില്‍ മയക്കുമരുന്നുവേട്ട നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.