2024ല്‍ നരേന്ദ്ര മോദിയെ കേരളം സ്വീകരിക്കുമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍. കോണ്‍ഗ്രസില്‍ കുടുംബവും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഴിമതിയുമാണു ഭരിക്കുന്നതെന്നും രാജ്യത്തിനായി ഭരിക്കുന്ന ഏകപാര്‍ട്ടി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതതീവ്രവാദത്തെ എതിര്‍ക്കുന്ന മുസ്ലീം സംഘടനകളോടും സമുദായ അംഗങ്ങളോടും സംസാരിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു.
ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ബിഷപ്പുമാരെ കണ്ടതില്‍ പ്രത്യേകിച്ചു ലക്ഷ്യങ്ങള്‍ ഇല്ല. മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ മോദിയെ അംഗീകരിക്കുന്ന വലിയ വിഭാഗമുണ്ടെന്നും അവരുമായി സഹകരിക്കും. ലഹരിവിരുദ്ധ നയങ്ങളോടു സംസ്ഥാന സര്‍ക്കാര്‍ മൃദുസമീപനമാണു സ്വീകരിക്കുന്നത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ബിജെപി തുടക്കം കുറിക്കും. ഈ മാസം 20 മുതല്‍ 30 വരെ എല്ലാ പഞ്ചായത്തുകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.