MORE

    2024ഓടെ യുഎസിനെക്കാള്‍ മികച്ച റോഡുകള്‍ ഇന്ത്യയിലുണ്ടാകുമെന്ന പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി

    Date:

    ഗോവ: മുംബൈ-നാഗ്പൂര്‍ എക്സ്പ്രസ് ഹൈവേ അടുത്തിടെ ഇന്ത്യയില്‍ തുറന്ന ഏറ്റവും മികച്ച റോഡുകളിലൊന്നാണ്.

    120 മീറ്റര്‍ വീതിയും 22.5 മീറ്റര്‍ വീതിയുമുള്ള ഡിവൈഡര്‍, പൂന്തോട്ടങ്ങള്‍, 50 ലധികം മേല്‍പ്പാലങ്ങള്‍, 700 അണ്ടര്‍പാസുകള്‍ എന്നിവയുണ്ട്. ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിട്ടും പല വിദേശ രാജ്യങ്ങളിലെയും റോഡുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ നമ്മുടെ രാജ്യത്തെ റോഡുകള്‍ ഇപ്പോഴും വളരെ പിന്നിലാണ്.

    ഇന്ത്യയിലെ റോഡുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്വീകരിച്ചു വരികയാണ്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ സാഹചര്യത്തില്‍ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2024 അവസാനത്തോടെ യുഎസിലുള്ളതിനേക്കാള്‍ മികച്ച റോഡുകള്‍ ഇന്ത്യയിലുണ്ടാകും. ഗോവയിലെ സുവാരി നദിയിലെ പാലത്തിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം.

    മോദി സര്‍ക്കാരിന്‍്റെ കാലാവധി 2024 അവസാനത്തോടെ അവസാനിക്കും. യുഎസിനേക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യയിലെ റോഡ് മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. 2,530 കോടി രൂപ ചെലവിലാണ് 13.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സുവാരി പാലം നിര്‍മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ സ്റ്റേ ബ്രിഡ്ജാണിത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....