ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ പലരും അത്ഭുതപ്പെടുമെന്ന് ശശി തരൂര്‍. തനിക്ക് പരസ്യ പിന്തുണയ്ക്കാത്തവരില്‍ പലരും സ്വകാര്യമായി തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനായി മുതിര്‍ന്ന നേതാക്കളില്‍ പലരും വോട്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരുടേയും വോട്ട് തനിക്ക് ലഭിക്കും. 1997ലും 2000 ത്തിലും നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥി നേടിയ ഏകപക്ഷീയ വിജയം ഉണ്ടാകുമെന്ന് കരുതുന്നവര്‍ ഫലം വരുമ്ബോള്‍ അത്ഭുതപ്പെടും’, ശശി തരൂര്‍ പറഞ്ഞു.