ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ കുറഞ്ഞ ചിലവില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അത്തരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഇപ്പോള്‍ 18000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം .
MOTO G32 SPECIFICATIONS
ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6.55 ഇഞ്ചിന്റെ HD+ IPS LCD ഡിസ്‌പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Qualcomm Snapdragon 680 പ്രോസ്സസറുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .
കൂടാതെ Android 12 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ MicroSD
വഴി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ക്യാമറകളിലേക്ക് വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .50MP + 8MP + 2MP ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 5000 mAhന്റെ ബാറ്ററിയിലാണ് എത്തിയിരിക്കുന്നത് .12999 രൂപയാണ് വില വരുന്നത് .
IQOO Z6 സവിശേഷതകള്‍
ഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.58 ഇഞ്ചിന്റെ FHD+ റെസലൂഷന്‍ ഡിസ്‌പ്ലേയിലാണ് വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Snapdragon 695 പ്രോസ്സസറുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ മൂന്ന് വേരിയന്റുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നു .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകള്‍ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകള്‍ കൂടാതെ 8 ജിബിയുടെ റാം 128 ജിബിയുടെ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നു .
Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ 50 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളാണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു . വില നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകളുടെ 4 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 13999 രൂപയാണ് വില വരുന്നത് .അതുപോലെ തന്നെ 6 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 14999 രൂപയും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 15999 രൂപയും ആണ് വില വരുന്നത് .