MORE

    18 ,19 തിയ്യതികളില്‍ കേരളത്തില്‍ എട്ട് ട്രയിനുകള്‍ റദ്ദാക്കി റെയില്‍വേ

    Date:

    തിരുവനന്തപുരം | തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാല്‍ നവംബര്‍ 18, 19 തീയതികളിലായി കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുന്നതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

    12 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കി. രണ്ട് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ഒരു ട്രെയിൻ സമയക്രമം മാറ്റി.

    18-ാം തീയതി മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), എറണാകുളം-ഷൊര്‍ണൂര്‍ മെമു എക്‌സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളും 19-ാം തീയതി തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604), ഷൊറണൂര്‍-എറണാകുളം മെമു എക്‌സ്പ്രസ് (06017), ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളുമാണ് പൂര്‍ണമായി റദ്ദാക്കിയിരിക്കുന്നത്.

    ഈ രണ്ടു ദിവസങ്ങളിലുമായി യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്ന അസൗകര്യത്തില്‍ റെയില്‍വേ മുൻകൂട്ടി ഖേദംപ്രകടിപ്പിക്കുന്നതായും അറിയിച്ചു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....