ഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍), ക്ലൗഡ് സ്റ്റോറേജ് എന്നിവ ഉപയോഗിക്കരുതെന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദ്ദേശം.
നിയന്ത്രണത്തിന് പിന്നില്‍ സുരക്ഷാ കാരണങ്ങളാണ്. കൂടാതെ, വിപിഎന്‍ സേവനങ്ങള്‍ക്ക് കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ഇന്ത്യന്‍ കപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എന്നിവയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഭ്യന്തര മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുള്ളത്. രാജ്യത്ത് ഉദ്യോഗസ്ഥര്‍ ഒരേ വിധത്തിലുള്ള സൈബര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്നും ഇത് സുരക്ഷ ഭീഷണി ഒഴിവാക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വിപിഎന്‍ മുഖാന്തരം സ്വകാര്യത പങ്കുവയ്ക്കാതെ സുരക്ഷിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിപിഎന്‍ സേവനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ കടുത്ത നിയന്ത്രണങ്ങള്‍ ജൂണ്‍ 28 ഓടെ പ്രാബല്യത്തില്‍ വരും.