MORE

    ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് മസ്‌ക്; ട്വിറ്ററില്‍ ഇനി മൂന്ന് തരം അക്കൗണ്ടുകള്‍

    Date:

    ട്വിറ്ററില്‍ വീണ്ടും മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ ഇലോണ്‍ മസ്‌ക്. അടുത്ത വെള്ളിയാഴ്ച ട്വിറ്റര്‍ പുതിയ വേരിഫിക്കേഷന്‍ ബാഡ്ജുകള്‍ അവതരിപ്പിക്കും.

    നിലവിലെ ബ്ലൂടിക്ക് കൂടാതെ ഗോള്‍ഡ്, ഗ്രേ നിറങ്ങളിലായിരിക്കും പുതിയ ബാഡ്ജുകള്‍.

    നേരത്തെ 8 ഡോളര്‍ പ്രതിമാസ നിരക്കില്‍ അവതരിപ്പിച്ച ബ്ലൂടിക്ക് ട്വിറ്റര്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. വ്യാജ അക്കൗണ്ടുകളും ബ്ലൂടിക്ക് വേരിഫിക്കേഷന്‍ നേടിയതിനെ തുടര്‍ന്നായിരുന്നു നടപടി. പുതിയ വേരിഫിക്കേഷന്‍ ബാഡ്ജുകള്‍ക്കൊപ്പം ട്വിറ്റര്‍ ബ്ലൂവും കമ്ബനി പുനരാരംഭിക്കും. അതേ സമയം ഇത്തവണ ട്വിറ്റര്‍, ജീവനക്കാരെ ഉപയോഗിച്ച്‌ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വേരിഫൈ ചെയ്യും.

    കമ്ബനികള്‍ക്കാണ് ട്വിറ്റര്‍ ഗോള്‍ഡ് ടിക്ക് നല്‍കുന്നത്.ഗ്രേ ടിക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് ലഭിക്കുക. സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് മാത്രമാവും ഇനി മുതല്‍ ബ്ലൂടിക്ക് എന്നാണ് വിവരം. വേദനാജനകം, പക്ഷെ ഒഴിവാക്കാന്‍ സാധിക്കാത്തത് എന്നാണ് പുതിയ തീരുമാനത്തെ മസ്‌ക് വിശേഷിപ്പിച്ചത്. എല്ലാത്തരം വേരിഫിക്കേഷന്‍ ബാഡ്ജുകള്‍ക്കും പ്രതിമാസം എട്ട് ഡോളറായിരിക്കും ഈടാക്കുക. ഇന്ത്യയില്‍ വേരിഫിക്കേഷന്‍ ബാഡ്ജിന് 719 രൂപയാണ് ചെലവ് വരുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....