ഹൈദരാബാദ്: ഹൈദരാബാദിലെ അവസാന നിസാം ഉസ്മാന് അലി ഖാന്റെ ചെറുമകന് നിസാം മിര്‍ ബര്‍കത്ത് അലി ഖാന് സിദ്ദിഖി മുഖര്‍റം ജാ എട്ടാമന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിര്യാതനായി.
ജന്മനാട്ടില് അന്ത്യവിശ്രമം കൊള്ളണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചൊവ്വാഴ്ച മൃതദേഹവുമായി അദ്ദേഹത്തിന്റെ മക്കള്‍ ഹൈദരാബാദിലേക്ക് യാത്ര തിരിക്കും.
ചൗമഹല്ല കൊട്ടാരത്തിലേക്ക് ഭൗതിക ദേഹം കൊണ്ടുപോകും. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അസഫ് ജാഹി കുടുംബത്തിന്റെ ഖബറിടത്തില്‍ സംസ്കരിക്കും. 1933 ഒക്ടോബര്‍ ആറിന് തുര്‍ക്കിയിലെ അവസാന സുല്‍ത്താന്‍, സുല്‍ത്താന്‍ അബ്ദുള്‍ മജീദ് രണ്ടാമന്റെ മകളായ മിര്‍ ഉസ്മാന് അലി ഖാന്റെയും രാജകുമാരി ദുരു ഷെഹ്വാറിന്റെയും മകനായാണ് അസം ജാഹ് ജനിച്ചു.
ഡെറാഡൂണിലെ ഡൂണ്‍ സ്കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം കേംബ്രിഡ്ജിലെ ഹാരോ ആന്‍ഡ് പീറ്റര്ഹൗസില് പഠിച്ചു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലും റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റിലും പഠിച്ചു.