ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പെട്രോള്‍ബോംബാക്രമണം. കന്യാകുമാരിയില്‍ ബിജെപി നേതാവ് കല്യാണ്‍ സുന്ദരിന്റെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
നേരത്തെയും തമിഴ്‌നാട്ടിലെ ബിജെപി ഓഫീസിന് നേരെ ആക്രമണങ്ങളുണ്ടായിരുന്നു. എല്ലാ ആക്രമണങ്ങളും സമാനമായ രീതിയിലാണ്. ബൈക്കിലെത്തിയ ഹെല്‍മ്റ്റ് ധരിച്ച രണ്ടംഗസംഘമാണ് വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി മധുരയിലെ മറ്റൊരു ആര്‍എസ്‌എസ് നേതാവിന്റെ വീടിന് നേരെയും ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബ് എറിഞ്ഞു.