MORE

    ഹിരോഷിമയെയും നാഗസാക്കിയെയും തരിപ്പണമാക്കിയ ആണവ ബോംബാക്രമണത്തിന് ശേഷം ജപ്പാനെ ആധുനികതയിലേക്ക് നയിച്ച രാഷ്ട്രശില്‍പി

    Date:

    ടോക്യോ: രണ്ടാം ലോകമഹായുദ്ധ കാലത്തിന് ശേഷം ജപ്പാന്‍ കണ്ട ഏറ്റവും കരുത്തരായ നേതാക്കളില്‍ ഒരാളായിരുന്നു ഷിന്‍സെ ആബെ. ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ പ്രധാനമന്ത്രിയായ നേതാവ്. ജപ്പാന്റെ രാഷ്ട്രീയ ഭൂമികയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഒരാള്‍.

    2006-ലാണ് ആബെ ആദ്യമായി ജപ്പാന്‍ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ഒരു വര്‍ഷത്തിനു ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിഞ്ഞു. പിന്നീട് 2012ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2012 ഡിസംബര്‍ മുതല്‍ ആബെ ജപ്പാന്‍ പ്രധാനമന്ത്രിയായിരുന്നു. 2017 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആബെയുടെ പാര്‍ട്ടി വന്‍വിജയം നേടി. നാലാംവട്ടവും അദ്ദേഹം പ്രധാനമന്ത്രിപദത്തിലെത്തി. 2021 ഓഗസ്റ്റ് വരെ അദ്ദേഹത്തിനു പ്രധാനമന്ത്രിപദത്തില്‍ തുടരാനുള്ള കാലാവധി ഉണ്ടായിരുന്നു. എന്നാല്‍ 2020 ഓഗസ്റ്റില്‍ അദ്ദേഹം അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞു.

    ആബെയുടെ സെന്റര്‍-റൈറ്റ്, ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി 1955 മുതല്‍ ജാപ്പനീസ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തി വരുന്ന പാര്‍ട്ടിയാണ്. 2020 ല്‍ സ്ഥാനമൊഴിയുമ്‌ബോഴേക്കും, ആധുനിക ജപ്പാനെ ദീര്‍ഘകാലം ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ നോബുസുകെ കിഷിയുടെ(1957-1960) കാലയളവിനേക്കാള്‍ അധികം. ആബെയുടെ പിതാവ് ഷിന്‍താരോ ആബെ മുഖ്യ കാബിനറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

    നാഗസാക്കിയിലെയും, ഹിരോഷിമയിലെയും അമേരിക്കന്‍ ബോംബാക്രമണത്തോടെ തകര്‍ന്നടിഞ്ഞ ജപ്പാനെ ലോകം ശ്രദ്ധിക്കുന്ന ശക്തിയായി പരിവര്‍ത്തനം ചെയ്തതില്‍ ആബെയുടെ പങ്കു വളരെ വലുതാണ്. ജാപ്പനീസ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അദ്ദേഹം തീവ്രയത്നം നടത്തി.

    ആദ്യവട്ടം പ്രധാനമന്ത്രിയായപ്പോള്‍, വിവാദങ്ങള്‍ ശോഭ കെടുത്തിയിരുന്നു. എന്നാല്‍, 2012 ല്‍ രണ്ടാം വട്ടം അധികാരത്തിലേറിയപ്പോള്‍ രാജ്യത്തെ നയിക്കുന്നതില്‍ കൂടുതല്‍ വിജയം കണ്ടു. മന്ദീഭവിച്ചു കിടന്ന ജാപ്പനീസ് സമ്ബദ് വ്യവസ്ഥയ്ക്ക് ഷോക്ക് ട്രീറ്റ്മെന്റ് പോലെയായിരുന്നു ആബെയുടെ സാമ്ബത്തിക നയങ്ങള്‍. ആബെണോമിക്സ് എന്നാണ് അവ അറിയപ്പെട്ടത്. സര്‍ക്കാര്‍ ചെലവ് കൂട്ടുന്നതടക്കമുള്ള നടപടികളിലൂടെ, രണ്ടുപതിറ്റാണ്ടോളം തളര്‍ന്നു കിടന്ന സമ്ബദ് വ്യവസ്ഥയെ ഉണര്‍ത്താന്‍ അദ്ദേഹം പരിശ്രമിച്ചു.

    അബെയുടെ പ്രായോഗിക സാമ്പത്തിക ശാസ്ത്രത്തിലൂടെ ജാപ്പനീസ് സമൂഹവും സമ്പദ്്യവസ്ഥയും പതിയെയുള്ള ജീര്‍ണിക്കലില്‍ നിന്നും രക്ഷപ്പെട്ടതായി തന്നെയാണ് ഇപ്പോഴുള്ള സൂചികകള്‍ വ്യക്തമാക്കുന്നത്. തൊഴില്‍ ഇല്ലായ്മ കുത്തനെ കുറഞ്ഞു. വര്‍ഷങ്ങളോളം പൂജ്യത്തിനടുത്ത ശതമാനത്തില്‍ വളര്‍ന്നു കൊണ്ടിരുന്ന ജാപ്പനീസ് സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് ഒരു ശതമാനത്തിനും മുകളില്‍ ആയി. നികുതി നിരക്കുകളില്‍ വിപ്ലവാത്മകമായ മാറ്റങ്ങളൊന്നും അബെ കൊണ്ടുവന്നില്ല. പകരം ചില നികുതികള്‍ ചെറിയതോതില്‍ കുറച്ചു .മറ്റുചിലവ വര്‍ധിപ്പിച്ചു. ആബെയുടെ നയങ്ങള്‍ പല സാമ്പത്തിക വിദഗ്ദ്ധര്‍ക്കും രുചിക്കുന്നവ ആയിരുന്നില്ല. പക്ഷെ അവയെല്ലാം വിജയിച്ചു എന്ന് അവര്‍ക്കുപോലും സമ്മതിക്കേണ്ടി വന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....