ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘ഹോട്ട് സീറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷിംല അര്‍ബന്‍ സീറ്റില്‍ ‘ചായ വില്പ്പനക്കാരന്’ അവസരം നല്കി ബിജെപി.
ഷിംല അര്‍ബന്‍ സീറ്റില്‍ 4 തവണ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ബിജെപി മന്ത്രി സുരേഷ് ഭരദ്വാജിന് പകരക്കാരനായി ഷിംലയില്‍ ചായക്കട നടത്തുന്ന സഞ്ജയ് സൂദിനെയാണ് ബിജെപി അവതരിപ്പിച്ചത്. ഷിംല അര്‍ബന്‍ സീറ്റ് സഞ്ജയ് സൂദിന് നല്‍കിയതോടെ കസുംപ്തി മണ്ഡലത്തില്‍ നിന്ന് സുരേഷ് ഭരദ്വാജ് മത്സരിക്കും.
രാജ്യത്തെ ഭരണകക്ഷിയായ ബിജെപിയുടെ എളിയ പ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമായ തന്നെ ഷിംല പോലെയുള്ള കടുത്ത പോരാട്ടം നടക്കുന്ന സീറ്റില്‍ പരിഗണിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സഞ്ജയ് സൂദ് പറഞ്ഞു. ‘സന്തോഷം ഞാനെങ്ങനെ വിവരിക്കും? സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാന്‍ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വരുന്നത്.
ഞാന്‍ 1991 മുതല്‍ ഷിംലയില്‍ ഒരു ചായക്കട നടത്തുന്നു. ഇതിനുമുമ്ബ് ബസ് സ്റ്റാന്‍ഡില്‍ പത്രം വില്‍ക്കുകയായിരുന്നു. പത്രം വിറ്റാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എബിവിപിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. രണ്ട് വര്‍ഷം മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്ത ശേഷമാണ് ഒരു ചായക്കട ആരംഭിക്കാന്‍ ഞാന്‍ തീരുമാനിച്ചത്’ സൂദ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.