ഷിംല: ഗുജറാത്തില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും ഹിമാചല്‍ പ്രദേശില്‍ വീണ്ടും അധികാരത്തില്‍ എത്താനാവുമെന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.
സംസ്ഥാനത്ത് 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബി.ജെ.പിക്ക് 25 സീറ്റുകളില്‍ ലീഡ് പിടിക്കാന്‍ സാധിച്ചു. ലീഡുനിലയില്‍ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസ് കുതിക്കുകയാണ്.
അതേസമയം, സീറ്റുകളുടെ എണ്ണത്തില്‍ ഭൂരിപക്ഷമില്ലെങ്കിലും ഹിമാചല്‍ പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ബി.ജെ.പി തുടക്കമിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വതന്ത്രരേയും കോണ്‍ഗ്രസിലെ ചില എം.എല്‍.എമാരേയും സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ബി.ജെ.പി ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
എം.എല്‍.എമാരെ ഹിമാചല്‍പ്രദേശില്‍ നിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസും തുടക്കം കുറിച്ചിട്ടുണ്ട്. രാജസ്ഥാനിലേക്ക് എം.എല്‍.എമാരെ ബസില്‍ കൊണ്ടു പോകുന്നതിനുള്ള നീക്കമാണ് കോണ്‍ഗ്രസ് ആരംഭിച്ചത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രിയങ്ക ഗാന്ധി ഷിംലയില്‍ വ്യാഴാഴ്ച വൈകീട്ടോടെ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.