തൃശൂര്‍: രാജ്യത്ത് ഹിന്ദു രാഷ്ട്ര അധിഷ്ഠിതമായ ഭരണഘടന നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നതായി ഡോ. സെബാസ്റ്റ്യന്‍ പോള്‍.
തൃശൂര്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന, മതേതരത്വം, മനുഷ്യാവകാശം എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. ജോണ്‍ സിറിയക് അദ്ധ്യക്ഷത വഹിച്ചു. കെ. വേണു, സണ്ണി എം. കപിക്കാട്, മുനീര്‍ വരന്തരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ആര്.എം. സുലൈമാന്‍ സ്വാഗതവും ടി.കെ. വാസു നന്ദിയും പറഞ്ഞു.