ഭോപാല്‍: ‘യേ രിസ്താ ക്യാ കെഹ്ലാത ഹേ’, ‘സസുരാല്‍ സിമര്‍ കാ’ എന്നീ ടെലിവിഷന്‍ പരമ്ബരകളിലൂടെ ശ്രദ്ധേയയായ ഹിന്ദി സീരിയല്‍ നടി വൈശാലി ടക്കറിനെ മധ്യപ്രദേശിലെ ഇന്‍ഡോറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വൈശാലിയുടെ മുറിയില്‍നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് ഇന്‍ഡോര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. മുന്‍ കാമുകന് ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായും, വളരെയധികം സമ്മര്‍ദത്തിലായിരുന്നു എന്നുമാണു കുറിപ്പില്‍ പരാമര്‍ശിക്കുന്നതെന്നാണ് വിവരം.
ഇന്‍ഡോറില്‍ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ വൈശാലിയെ കാണാതിരുന്നതിനെ തുടര്‍ന്നു പിതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.