ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.
കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതിന് എല്‍ഐസിക്കും എസ്ബിഐക്കും എതിരെ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജി. അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ ഓഹരി വിപണിയിലെ യഥാര്‍ഥ മൂല്യത്തേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് എസ്ബിഐ, എല്‍ഐസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങിയിരിക്കുന്നത്. ഇത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉള്‍പെടെയുള്ള രാജ്യത്തെ വിവിധ സാന്പത്തിക ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപെടുന്നു. അദാനി ഗ്രൂപ്പിന് എതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജികള്‍ പരിഗണിച്ച കോടതി ഭാവിയില്‍ ഇത്തരം തകര്‍ച്ചകള്‍ ഉണ്ടാകുന്പോള്‍ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.