മുംബൈ: ഇറാനില്‍ ഹിജാബ് വത്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി ബോളിവുഡ് താരം മന്ദന കരീമി.
മുംബൈയിലെ ബാന്ദ്രയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു മന്ദനയുടെ പ്രതിഷേധം. ഇതിന്റെ ദൃശ്യങ്ങളും അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പര്‍താരം പ്രിയങ്കാ ചോപ്രയും സമരത്തിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. ഇനിയും നിശബ്ദയായി ഇരിക്കാന്‍ സാധിക്കില്ലായെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച പ്രിയങ്ക ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവും അറിയിച്ചു. എമി ജാക്സണും ഹിജാബ് വിരുദ്ധ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.
ഇറാനിയന്‍ സ്വദേശിയാണ് മന്ദന കരീമി. 2010ല്‍ മോഡലിങ്ങിനായി ഇന്ത്യലെത്തിയ കരീമി തുടര്‍ന്ന് നിരവധി ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്ത്യയില്‍ സ്ഥിര താമസമാക്കിയ അവര്‍ മനിസെ കരീമി എന്ന പേര് മാറ്റി മന്ദന എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ഹിജാബ് നിയമങ്ങള്‍ പാലിക്കാതിനെ തുടര്‍ന്നാണ് 22-കാരിയായ മഹാസ അമിനി പോലീസ് തടങ്കലില്‍ സെപ്റ്റംബര്‍ 17ന് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായത്. തുടര്‍ന്ന് ഉണ്ടായ പ്രതിഷേധങ്ങളില്‍ 75-ഓളം പേര് ഇതുവരെ മരിച്ചു. രാജ്യത്ത് നടപ്പാക്കിയ കര്‍ശന ഡ്രസ് കോഡില്‍ പ്രതിഷേധിച്ച് നിരവധിയാളുകളാണ് മുടിമുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിക്കുന്നത്.