തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ചരിത്ര പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കേരളം. ഗുജറാത്തിലെ മുസ്ലിം വംശഹത്യയും മുഗള്‍ രാജവംശചരിത്രവും കര്‍ഷക സമരങ്ങളും പാഠഭാഗത്ത് നിന്ന് നീക്കം ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശമാണ് കേരളം തള്ളിയത്.
ഇതുസംബന്ധിച്ച് എസ് സി ഇ ആര് ടി റിപ്പോര്‍ട്ട് ഹയര്‍ സെക്കന്‍ഡറി വകുപ്പിന് കൈമാറി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എന്‍ സി ഇ ആര് ടി പാഠഭാഗങ്ങള്‍ വെട്ടിചുരുക്കുന്നത്. കേന്ദ്രം പ്രധാനമായും ഒഴിവാക്കുന്നത് മുസ്ലിം രാജവംശങ്ങളെക്കുറിച്ചുള്ള ചരിത്രങ്ങളും തങ്ങളുടെ രാഷ്ട്രീയ അജന്‍ഡക്ക് ഭീഷണിയായി നില്ക്കുന്ന ഭാഗങ്ങളുമാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള എന്‍ സി ഇ ആര് ടിയുടെ നിര്‍ദേശമാണ് കേരളം നിരസിക്കുന്നത്. പാഠഭാഗങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് എസ് സി ആര് ടി റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നത്.