തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോട്വാനി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്.
ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനുമായി നടിയുടെ വിവാഹം ഉണ്ടാകുമെന്നാണ് തമിഴ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. വരന്‍ ബിസിനസുകാരനാണെന്നും വിവാഹനിശ്ചയം തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
നേരത്തെ, തമിഴ് നടന്‍ ചിമ്ബുവുമായി പ്രണയത്തിലായിരുന്നു ഹന്‍സിക. ട്വിറ്ററിലൂടെ നടി തന്നെയാണ് ഇരുവരും അടുപ്പത്തിലാണ് എന്ന് ആരാധകരെ അറിയിച്ചത്. ഹന്‍സിക തന്റെ പ്രണയിനിയാണെന്നും നയന്‍താര സുഹൃത്ത് മാത്രമാണെന്നും ചിമ്ബുവും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ബന്ധം തകരുകയായിരുന്നു. ചിമ്ബുവിന് ഒപ്പമുള്ള മഹയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഹന്‍സികയുടെ അമ്ബതാമത്തെ ചിത്രമാണിത്. നവാഗതനായ യുആര്‍ ജമീലാണ് സംവിധായകന്‍. ഒ.ടി.ടി പ്ലാറ്റ്ഫോം വഴി ആഗസ്ത് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. 2018ല്‍ പ്രഖ്യാപിച്ച സിനിമ കോവിഡ് മൂലം റിലീസ് നീണ്ടു പോകുകയായിരുന്നു.