ഹക്കീം ഫൈസി ആദൃശേരി കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഇന്നലെ പാണക്കാട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഹക്കീം ഫൈസി രാജിക്കത്ത് നല്‍കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം സാദിഖലി തങ്ങള്‍ പറഞ്ഞു. ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഹക്കീം ഫൈസിക്കെതിരെ സമസത നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി.