സൂറിക്: ലോക അത്ലറ്റിക്സിലെ ഏറ്റവും മികച്ച അത്ലറ്റുകളുടെ യുദ്ധക്കളമായ ഡയമണ്ട് ലീഗിന്റെ ഫൈനലില്‍ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് അങ്കത്തിനിറങ്ങുന്നു.
ഇന്ന് ജയിച്ചാല്‍ 24 കാരനായ നീരജിന് ഒളിമ്ബിക് സ്വര്‍ണം പോലെ തിളങ്ങുന്ന ഡയമണ്ട് ലീഗ് ചാമ്ബ്യന്‍ പട്ടം സ്വന്തമാക്കാന്‍ കഴിയും.
ഈ വര്‍ഷത്തെ വിവിധ ഡയമണ്ട് ലീഗ് മീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആറ് അത്ലറ്റുകള് ഇന്ന് ജാവലിന്‍ ഫൈനലില്‍ പങ്കെടുക്കുന്നു. നീരജ് (15 പോയിന്റ്) പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ടോക്കിയോ ഒളിമ്ബിക്സ് വെള്ളി മെഡല്‍ ജേതാവ് ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ്(27 പോയിന്റ്) പട്ടികയില്‍ ഒന്നാമതെത്തി. ഇന്നത്തെ മത്സരത്തിലെ പ്രധാന പോരാട്ടം നീരജും യാക്കൂബും തമ്മിലായിരിക്കും. ജാവലിന്‍ ത്രോയില്‍ മാന്ത്രിക സംഖ്യയായ 90 മീറ്റര്‍ കവര്‍ ചെയ്ത ചരിത്രമുള്ള യാക്കൂബ്, നീരജിന്റെ ഒന്നാം സ്ഥാനം നേടിയ ലൂസിന് ഡയമണ്ട് ലീഗ് മീറ്റില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ലോക ചാമ്ബ്യന്‍ ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് ഫൈനലില്‍ പങ്കെടുക്കില്ല. കഴിഞ്ഞ മാസം ഒരു ആക്രമണത്തില്‍ പരിക്കേറ്റ ആന്ഡേഴ്സണ് വിശ്രമത്തിലാണ്.