ഇതിന് മുമ്ബെഴുതിയ ലേഖനത്തില്‍ രാജ്യത്ത ഒന്നാമത്തെ ടെലിക്കോം കമ്ബനിയായ ജിയോ നല്‍കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ചാണ് സംസാരിച്ചത്.
എന്നാല്‍ ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത് രണ്ടാമത്തെ വലിയ ടെലിക്കോം സ്ഥാപനമായ എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്ന ഒരു പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ചാണ്. കൂടുതല്‍ അറിയാൻ താത്പര്യമുള്ളവര്‍ തുടര്‍ന്ന് വായിക്കുക.
ഭാരതി എയര്‍ടെല്‍ തങ്ങളുടെ യൂസേഴ്സിന്റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിരവധി പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട പ്ലാനുകളില്‍ ഒന്നാണ് 599 രൂപ വില വരുന്ന എയര്‍ടെല്‍ പ്ലാറ്റിനം ഫാമിലി പ്ലാൻ. ഒന്നില്‍ കൂടുതല്‍ കണക്ഷനുകളും ഒരുപാട് ആനുകൂല്യങ്ങളും ആവശ്യമുള്ള യൂസേഴ്സിന് ഏറ്റവും അനുയോജ്യമായ ഓഫറുകളില്‍ ഒന്നാണിത്. എയര്‍ടെല്‍ പ്ലാറ്റിനം ഫാമിലി പ്ലാനിന് ഒപ്പം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വിശദമായി പരിശോധിക്കാം.
599 രൂപ വിലയുള്ള എയര്‍ടെല്‍ പ്ലാറ്റിനം പ്ലാൻ (Airtel Platinum Plan) : രണ്ട് ബണ്ടില്‍ഡ് കണക്ഷനുകളും പ്രീമിയം എക്സ്പീരിയൻസുമാണ് പ്ലാനില്‍ എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്. അതായത് പ്രൈമറി കണക്ഷനൊപ്പം മറ്റൊരു കണക്ഷൻ കൂടി സൌജന്യമായി ലഭിക്കും. പ്ലാൻ രണ്ട് കണക്ഷനുകളാണ് ഓഫര്‍ ചെയ്യുന്നതെങ്കിലും പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേക്ക് കൂടുതല്‍ ആഡ് ഓണ്‍ കണക്ഷനുകള്‍ ചേര്‍ക്കാനും യൂസേഴ്സിന് സാധിക്കും. മറ്റ് ഒട്ടനവധി ഫീച്ചറുകളും ആനുകൂല്യങ്ങളും 599 രൂപയുടെ പ്ലാൻ ഓഫര്‍ ചെയ്യുന്നുണ്ട്.
599 രൂപ പ്ലാറ്റിനം പ്ലാൻ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും പ്രതിമാസം 105 ജിബി ഡാറ്റയും (Monthly Data Balance) ഓഫര്‍ ചെയ്യുന്നു. പ്രൈമറി കണക്ഷന് 75 ജിബി ഡാറ്റയാണ് ലഭിക്കുക. ആഡ് ഓണ്‍ കണക്ഷന് മാസം 30 ജിബിയും ഉപയോഗിക്കാം. അധികമായി വരുന്ന ആഡ് ഓണുകള്‍ക്കും 30 ജിബി വീതം ലഭിക്കും. എല്ലാ എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളും അണ്‍ലിമിറ്റഡ് 5ജി ആക്സസ് (Airtel 5G Plus) ഉറപ്പ് നല്‍കുന്നുണ്ട്.
ഒടിടി ബെനിഫിറ്റ്സ് : 599 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം ഒടിടി ബെനിഫിറ്റ്സും എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ആമസോണ്‍ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ എന്നിവയാണ് ആക്സസ് ലഭിക്കുന്ന പ്രധാന ഒടിടി പ്ലാറ്റ്ഫോമുകള്‍, ആമസോണ്‍ പ്രൈം ആറ് മാസത്തേക്കും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഒരു വര്‍ഷത്തേക്കുമാണ് യൂസേഴ്സിന് ലഭിക്കുന്നത്. ഹാൻഡ്‌സെറ്റ് പ്രൊട്ടക്ഷൻ, എക്സ്ട്രീം പ്ലേ മൊബൈല്‍ പായ്ക്ക്, വിങ്ക് പ്രീമിയം, ഹലോ ട്യൂണ്‍സ് എന്നിവയും 599 രൂപയുടെ പ്ലാൻ ഓഫര്‍ ചെയ്യുന്നു.
ആഡ് ഓണ്‍ കണക്ഷനുകള്‍ : പ്ലാനിനൊപ്പം സൌജന്യമായി ലഭിക്കുന്ന ആഡ് ഓണ്‍ കണക്ഷന് പുറമെ പണമടച്ച് ഒമ്ബത് കണക്ഷനുകള്‍ വരെ ആഡ് ചെയ്യാൻ യൂസേഴ്സിന് സാധിക്കും. ഒരു കണക്ഷന് 299 രൂപ എന്ന വിധത്തിലാണ് നിരക്ക് വരുന്നത്. ഓരോ ആഡ് ഓണ്‍ കണക്ഷനും 30 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ്, എസ്‌എംഎസ് ആനുകൂല്യങ്ങളും നല്‍കുന്നു.
ഡാറ്റ ഓവറേജും റോള്‍ ഓവറും : എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് യൂസേഴ്സിന് ഡാറ്റ റോള്‍ ഓവര്‍ സൌകര്യവും ലഭ്യമാണ്. ഓരോ മാസവും ഉപയോഗിക്കപ്പെടാത്ത 200 ജിബി വരെയുള്ള ഡാറ്റയാണ് ഇത് വഴി സേവ് ചെയ്യപ്പെടുന്നത്. അനുവദിച്ച ഡാറ്റ ക്വാട്ട കഴിഞ്ഞാല്‍ ഓരോ എംബിയ്ക്കും 2 പൈസ എന്ന നിരക്കില്‍ ഈടാക്കുകയും ചെയ്യും.