ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ഗുജറാത്തില്‍ കൂറ്റന്‍ വിജയത്തിന് തന്ത്രങ്ങള്‍ മെനഞ്ഞ് ബി ജെ പി.
ആം ആദ്മിയുടെ കടന്ന് വരവോടെ പതിവില്‍ നിന്നും വ്യത്യസ്തമായ സംസ്ഥാനത്ത് ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഓരോ വിഭാഗങ്ങളിലും പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ബി ജെ പി നീക്കം. ഗ്രാമ-നഗര മേഖലകളിലെ വിടവ് കുറയ്ക്കാനുള്ള ശ്രമങ്ങളും ബിജെപി ഊര്‍ജിതമാക്കിയിട്ടുണ്ട്.