MORE

    സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി

    Date:

    തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി.

    2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക.

    സര്‍ക്കാര്‍ മേഖലയിലെ 1114 സ്‌കൂളുകളില്‍ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളില്‍ നിന്നായി 2942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. 58,99,93,200 രൂപയുടെ പ്രതിവര്‍ഷ പ്രതീക്ഷിത സാമ്ബത്തിക ബാധ്യത വരും.

    ഇപ്രകാരം സൃഷ്ടിക്കുന്ന 6043 തസ്തികകളില്‍ എയ്ഡഡ് മേഖലയില്‍ കുറവു വന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കുകയും സര്‍ക്കാര്‍ മേഖലയില്‍ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....