2026 ലോകകപ്പ് വരെ ലയണല്‍ സ്‌കലോനി അര്‍ജന്റീനയുടെ ദേശീയ ടീമിന്റെ പരിശീലകനായി തുടരും എന്ന് അര്‍ജന്റീന അറിയിച്ചു.
ഇന്ന് ജമൈക്കയെ പരാജയപ്പെടുത്തിയ ശേഷം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ചിക്വി ടാപിയയാണ് ഇന്ന് പ്രസ്താവന നടത്തിയത്.
സ്കലോനിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നും അദ്ദേഹം ദീര്‍ഘകാലം പരിശീലകനായി തുടരും എന്നും ടാപിയ പറഞ്ഞു. 2018ല്‍ സാമ്ബോളി പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആയിരുന്നു സ്കലോനി അര്‍ജന്റീന ടീം ക്യാമ്ബിന്റെ ചുമതലയേറ്റത്.
1993 കോപ്പ അമേരിക്കയ്ക്ക് ശേഷമുള്ള ആദ്യ പ്രധാന കിരീടം കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്കയിലൂടെ അര്‍ജന്റീനക്ക് നേടി കൊടുക്കാന്‍ സ്കലോണിക് ആയിരുന്നു., 2019 ജൂലൈക്ക് ശേഷം ഒരു മത്സരം പോലും അര്‍ജന്റീന തോറ്റിട്ടില്ല. 35-ഗെയിം അപരാജിത കുതിപ്പിലാണ് അവര്‍ ഉള്ളത്.