ഭോപ്പാല്‍: ഒരു കടുവ നിങ്ങളുടെ മുന്നില്‍ വന്നു പെട്ടാല്‍ എന്തു ചെയ്യും. സാമന്യം പേടിയുള്ളവരാണെങ്കില്‍ ജീവനുംകൊണ്ട് രക്ഷപ്പെടും.
കാരണം, ഏറ്റവും അപകടകാരിയായ വന്യമൃഗങ്ങളില്‍ ഒന്നാണ് കടുവ. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ എല്ലാവരെയും ഒന്നു ഞെട്ടിക്കും. ജനവാസ മേഖലയില്‍ പകല്‍ വെളിച്ചത്തില്‍ കടുവ ഇറങ്ങിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.